വട വൃക്ഷം അല്ലെങ്കിൽ ആൽ മരം തെക്കൻ ഏഷ്യയുടെ മുഖ്യ ആത്മീയ വസ്തുവും ഇന്ത്യയുടെ ദേശീയ മരവുമാണ്. മരണ ദൈവമായ യമ ദേവനുമായി ഇതിനെ ഒത്തു പറഞ്ഞിരിക്കുന്നു, ആയതിനാൽ മിക്കപ്പോഴും ഇത് കല്ലറയുടെ അടുക്കൽ നട്ട് പിടിപ്പിക്കുന്നു. പിന്നെയും പൊട്ടി മുളക്കുവാനുള്ള ഇതിന്റെ കഴിവ് നിമിത്തം ദീർഘകാലം ഇത് ഇരിക്കും, അമർത്യതയുടെ അടയാളവുമാണ്. ഒരു ആൽമരചുവട്ടിലാണ് സാവിത്രി ഒരു മകനെ ലഭിക്കുന്നതിനായി മരിച്ചു പോയ തന്റെ ഭർത്താവായ സത്യവൻ രാജാവിനായി യമ ദേവന്റെ അടുക്കൽ വിലപേശിയത്. വട പൂർണ്ണിമയും വട സാവിത്രിയും ആഘോഷിക്കുമ്പോൾ ഇത് ഓർക്കുന്നു.
ഇതിനൊട് സാമ്യമുള്ള വിവരണം എബ്രായ വേദമായ വേദപുസ്തകത്തിൽ കാണുന്നു. ഒരു ചത്ത മരം ജീവിച്ചു വരുന്നു…. മരിച്ചു പോയ രാജാക്കന്മാരിൽ ഒരു പുതിയ മകൻ എന്ന പ്രതിനിധിയായി. എന്നാൽ ഒരു പ്രധാന വ്യത്യാസം ഇത് ഒരു ഭാവിയെ നോക്കിയുള്ള പ്രവചനമാണ്, നൂറു കണക്കിന് വർഷങ്ങൾ കൊണ്ട് പല പ്രവാചകന്മാർ പ്രവചിച്ചതാണിത്. ഇതെല്ലാം ചേർത്ത് പറയുമ്പോൾ, ആരോ വരുന്നു എന്നർത്ഥം. യെശയ്യാവ് (750 ബി സി) ഈ കഥ തുടങ്ങി വച്ചു, പിന്നീടുള്ള പ്രവാചകർ ഇതിനെ വികസിപ്പിച്ചു – ചത്ത മരത്തിൽ നിന്ന് ഒരു മുള
യെശയ്യാവും ശാഖയും
യെശയ്യാവ് ചരിത്രത്തിൽ തെളിയിക്കാവുന്ന സമയത്താണ് ജീവിച്ചിരുന്നത്. യെഹൂദ ചരിത്രത്തിൽ ഇത് നമുക്ക് കാണുവാൻ കഴിയുന്നു.
ഇസ്രയേലിൽ ദാവീദ് കുലത്തിലെ രാജാക്കന്മാരുടെ ചരിത്ര കാലഘട്ടത്തിൽ ജിവിച്ചിരുന്ന യെശയ്യാവിനെ കാണിച്ചിരിക്കുന്നു
ദാവീദ് കുലത്തിലെ രാജാക്കന്മാർ യിസ്രയേലിൽ നിന്ന് വാഴുന്ന കാലത്താണ് (1000-600 ബി സി) യെശയ്യാവ് എഴുതപ്പെട്ടത്. യെശയ്യാവിന്റെ കാലത്ത് (750 ബി സി) വാഴ്ച അഴിമതി നിറഞ്ഞതായിരുന്നു. ഈ രാജാക്കന്മാർ ദൈവത്തിങ്കലേക്ക് തിരിയുവാനും, മോശെയുടെ പത്ത് കല്പനകൾ അനുസരിക്കുവാനും യെശയ്യാവ് അപേക്ഷിച്ചു. എന്നാൽ യിസ്രയേൽ മനം തിരിയുകില്ല എന്നും രാജ്യം നശിക്കുകയും രാജാക്കന്മാർ ഭരിക്കുകയില്ല എന്നും യെശയ്യാവിന് അറിയാമായിരുന്നു.
ഒരു വലിയ ആൽമരമായിട്ട് ഈ രാജ വാഴ്ചയെ യെശയ്യാവ് ചിത്രീകരിച്ചിരിക്കുന്നു. ഈ മരത്തിന്റെ വേര് ദാവീദ് രാജാവിന്റെ പിതാവായ യിശായി ആയിരുന്നു. യിശായിടെ മേൽ രാജ വാഴ്ച ദാവീദിൽ നിന്ന് തുടങ്ങി, പിന്നീട് ശലോമോൻ രാജാവ് പിൻഗാമിയായി. താഴെ ചിത്രീകരിച്ചിരിക്കുന്നത് പോലെ മരം വളർന്നു കൊണ്ടിരുന്നു, ഈ വാഴ്ചയിൽ അടുത്ത മകനായി ഉത്ഭവിച്ചു.
ആദ്യം ഒരു മരം… പിന്നെ ഒരു കുറ്റി… പിന്നെ ഒരു ശാഖ
ഈ ‘മരമാകുന്ന‘ വാഴ്ച വേഗത്തിൽ മുറിക്കപ്പെടും, ഒരു ചത്ത കുറ്റി മാത്രമായി ശേഷിക്കും എന്ന് യെശയ്യാവ് താക്കീത് നൽകി. ഒരു കുറ്റിയും, ശാഖയുമായി ചിത്രീകരിച്ച തന്റെ വെളിപ്പാട് ഇങ്ങനെ എഴുതി:
ന്നാൽ യിശ്ശായിയുടെ കുറ്റിയിൽനിന്നു ഒരു മുള പൊട്ടി പുറപ്പെടും; അവന്റെ വേരുകളിൽനിന്നുള്ള ഒരു കൊമ്പു ഫലം കായിക്കും.
യെശയ്യാവ് 11:1-2
2 അവന്റെ മേൽ യഹോവയുടെ ആത്മാവു ആവസിക്കും; ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവു, ആലോചനയുടെയും ബലത്തിന്റെയും ആത്മാവു, പരിജ്ഞാനത്തിന്റെയും യഹോവാഭക്തിയുടെയും ആത്മാവു തന്നേ.
യെശയ്യാവിന് 150 വർഷങ്ങൾക്ക് ശേഷം ഏകദേശം 600 ബി സി യിലാണ് ‘മരം‘ വീണത്. ഈ സമയം ബാബിലോണ്യർ യിസ്രയേലിനെ പിടിച്ചടക്കുകയും രാജാക്കന്മാരെ ചിതറിക്കുകയും, യിസ്രയേല്ല്യരെ ബാബിലോണിലേക്ക് പ്രവാസത്തിലേക്ക് പിടിച്ച് കൊണ്ട് പോകുകയും ചെയ്തു (കാലഘട്ടത്തിലെ ചുവന്ന കാലം). ഇതാണ് യെഹൂദന്മാരുടെ ആദ്യ പ്രവാസ കാലം, ചിലർ ഇന്ത്യയിലേക്ക് ചേക്കേറി. സാവിത്രിയുടെയും സത്യവന്റെയും കഥയിൽ മരിച്ച് ഒരു രാജ പുത്രൻ ഉണ്ട് – സത്യവൻ. കുറ്റിയെ കുറിച്ചുള്ള പ്രവചനത്തിൽ നിരയിലെ എല്ലാ രാജാക്കന്മാരും അവസാനിക്കും, വാഴ്ചയും നശിച്ചു പോകും.
ശാഖ: ദാവീദിന്റെ ജ്ഞാനത്തിൽ നിന്ന് വരുവാനുള്ള ‘അവൻ‘
ഈ പ്രവചനം രാജാക്കന്മാരെ നശിപ്പിക്കുന്നത് മാത്രമല്ല, ഭാവിലേക്കും കൂടെ നോക്കിയിരുന്നു. ആൽമരത്തിന്റെ പൊതുവായ ഒരു ഗുണമാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്. ആൽമരത്തിന്റെ വിത്തുകൾ മറ്റ് മരങ്ങളുടെ കുറ്റിയിലാണ് സാധാരണ മുളയ്ക്കുന്നത്. ഈ മുളയ്ക്കുന്ന ആൽമരം വിത്തിന്റെ ആതിഥേയനാണ് കുറ്റി. ആൽമരം വിത്ത് സ്ഥാപിതമായാൽ ആതിഥേയനായ കുറ്റിയെക്കാൾ വളരും. യെശയ്യാവ് മുൻ കണ്ട മുള ആൽമരം പോലെയാണ്, കാരണം ഈ പുതിയ മുള വേരിൽ നിന്നാണ് ഒരു ശാഖയായി മാറുന്നത്.
ആൽമരത്തിന്റെ മുള കുറ്റിയിൽ നിന്ന് വളരും, യെശയ്യാവ് ഈ ചിത്രം ഉപയോഗിച്ച് പ്രവചിച്ചിരിക്കുന്നു, അതായത് ഒരു ദിവസം, വരും നാളിൽ യിശായിടെ കുറ്റിയിൽ നിന്ന് ഒരു മുള പൊട്ടി പുറപ്പെടും, അത് ഒരു ശാഖയായി മാറും. യെശയ്യാവ് ഈ മുളയെ ‘അവൻ‘ എന്നാണ് പറഞ്ഞിരിക്കുന്നത്. അതായത് വാഴ്ച വീണു പോയതിനു ശേഷം ദാവീദിന്റെ സന്തതിയിൽ നിന്ന് വരുന്ന ഒരു മനുഷ്യനെ പറ്റിയാണ് യെശയ്യാവ് പറയുന്നത്. ഈ മനുഷ്യന് ജ്ഞാനം, ശക്തി, അറിവ് ഉള്ളവനും, ദൈവത്തിന്റെ ആത്മാവ് അവന്റെ മേലും ഉണ്ടാകും.
പല ഇതിഹാസങ്ങളിലും അമർത്യതയുടെ അടയാളമായി ആൽമരം ഉപയോഗിച്ചിട്ടുണ്ട്. ഇതിന്റെ മുകളിലുള്ള വേരുകൾ മണ്ണിലേക്കിറങ്ങി അധികം തടികളായി തീരുന്നു. ഇത് ദീർഘായുസ്സിനെ കാണിക്കുന്നു, ആയതിനാൽ സൃഷ്ടാവായ ദൈവത്തെ പ്രതിനിധീകരിക്കുന്നു. യെശയ്യാവ് 750 ബി സി യിൽ മുൻ കണ്ട ഈ ശാഖയ്ക്ക് സമാനമായ ദൈവീക ഗുണങ്ങളുണ്ട്, രാജ്യത്വം എന്ന് ‘കുറ്റി‘ അപ്രത്യക്ഷമായതിനു ശേഷം ഈ ശാഖ ദീർഘകാലം വാഴുന്നു.
യിരമ്യാവും ശാഖയും
ജനങ്ങൾ ഭാവിയിൽ നടക്കുന്ന സംഭവങ്ങൾ മനസ്സിലാകേണ്ടതിന് യെശയ്യാവ് ഒരു ചൂണ്ടുപലക ഉയർത്തിയിരിക്കുന്നു. എന്നാൽ പല ചൂണ്ടുപലകളിൽ ആദ്യത്തേതായിരുന്നു യെശയ്യാവിന്റേത്. യെശയ്യാവിന് ഏകദേശം 150 വർഷങ്ങൾക്ക് ശേഷം 600 ബി സിയിൽ, യിരമ്യാവ്, തന്റെ കണ്മുമ്പിൽ ദാവീദിന്റെ രാജത്വം നശിച്ചപ്പോൾ ഇങ്ങനെ എഴുതി:
5 ഞാൻ ദാവീദിന്നു നീതിയുള്ളോരു മുളയായവനെ ഉത്ഭവിപ്പിക്കുന്ന കാലം വരും; അവൻ രാജാവായി വാണു ബുദ്ധിയോടെ പ്രവർത്തിച്ചു ദേശത്തു നീതിയും ന്യായവും നടത്തും.
യിരമ്യാവ് 23:5-6
6 അവന്റെ കാലത്തു യെഹൂദാ രക്ഷിക്കപ്പെടും; യിസ്രായേൽ നിർഭയമായി വസിക്കും; അവന്നു യഹോവ നമ്മുടെ നീതി എന്നു പേർ പറയും എന്നു യഹോവയുടെ അരുളപ്പാടു.
യിരമ്യാവ് ദാവീദിന്റെ രാജത്വമായ യെശയ്യാവിന്റെ ശാഖയെ വികസിപ്പിച്ചു. ശാഖയും ഒരു രാജാവായിരിക്കും. എന്നാൽ ഒരു കുറ്റി മാത്രമായി മാറിയ മുൻ കാല ദാവീദ് കുലത്തിലെ രാജാക്കന്മാരെ പോലെയല്ല.
ശാഖ: കർത്താവ് നമ്മുടെ നീതി
ശാഖയുമായുള്ള വ്യത്യാസം അവന്റെ പേരിൽ കാണുവാൻ കഴിയും. അവന് ദൈവം എന്ന പേരുണ്ടാകും (‘കർത്താവ്‘ – ദൈവത്തിന്റെ എബ്രായ പേർ). ആൽമരം പോലെ ഈ ശാഖ ദൈവത്തെ ചിത്രീകരിക്കും. അവൻ ‘നമ്മുടെ‘ (മനുഷ്യരുടെ) നീതിയും ആയിരിക്കും.
സാവിത്രി തന്റെ ഭർത്താവായ സത്യവന്റെ ശരീരത്തിനായി യമനെ നേരിട്ടു, അവളുടെ നീതിയാണ് മരണത്തെ (യമ) നേരിടുവാൻ ശക്തി നൽകിയത്. കുംഭമേളയെ പറ്റി നാം പഠിച്ചപ്പോൾ ഇങ്ങനെ പറഞ്ഞു, നമ്മുടെ മലിനത അല്ലെങ്കിൽ പാപമാണ് പ്രശ്നം ആയതിനാൽ നമ്മിൽ ‘നീതി‘ ഇല്ല.
14 മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ
എബ്രായർ 2:14b-15
15 തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു
ബൈബിളിൽ പിശാച് യമ ദേവനെപോലെയാണ്, കാരണം അവൻ നമുക്കെതിരായി മരണം കൊണ്ടുവരുന്നു. അതായത്, യമ ദേവൻ സത്യവന്റെ ശരീരത്തിനായി വാദിച്ചതു പോലെ ഒരു തവണ പിശാച് ഒരു ശരീരത്തിനായി വാദിച്ചു എന്ന് ബൈബിൾ വിവരിക്കുന്നു.
9 എന്നാൽ പ്രധാനദൂതനായ മിഖായേൽ മോശെയുടെ ശരീരത്തെക്കുറിച്ചു പിശാചിനോടു തർക്കിച്ചു വാദിക്കുമ്പോൾ ഒരു ദൂഷണവിധി ഉച്ചരിപ്പാൻ തുനിയാതെ: കർത്താവു നിന്നെ ഭർത്സിക്കട്ടെ എന്നു പറഞ്ഞതേ ഉള്ളൂ.
യൂദ 1:9
സാവിത്രി, സത്യവന്റെ കഥയിൽ യമ ദേവന് ശക്തിയുള്ളതുപോലെ പിശാചിന് ശക്തിയുണ്ട്, ഒരിക്കൽ സാധുവായ പ്രവാചകൻ മോശെയുടെ ശരീരത്തിനായി വാദിച്ചു. അങ്ങനെയെങ്കിൽ മലിനതയും പാപവും ഉള്ള നമ്മുടെ മേലും മരണം കൊണ്ടുവരുവാൻ തീർച്ചയായും അവന് ശക്തിയുണ്ട്. മരണം കൊണ്ടു വരുന്ന പിശാചിനെ ശാസിക്കുവാൻ സൃഷ്ടികർത്താവായ ദൈവത്തിനു മാത്രമേ അധികാരമുള്ളു എന്ന് ദൂതന്മാർ വരെ അംഗീകരിക്കുന്നു.
ഇവിടെ, ‘ശാഖ‘ എന്നത് ഭാവിയിൽ ദൈവം നമുക്ക് ‘നീതി‘ തരും എന്ന വാഗ്ദത്തമാണ്, ഇതിലൂടെ നമുക്ക് മരണത്തിന്മേൽ ജയം ഉണ്ട്.
എങ്ങനെ?
ഈ വിഷയത്തെ വികസിപ്പിച്ച് കൂടുതൽ വിവരങ്ങൾ സെഖര്യാവ് നൽകുന്നു. വരുവാനുള്ള ശാഖയുടെ പേര് വരെ അവൻ പ്രവചിക്കുന്നു. മരണത്തെ (യമ ദേവൻ) തിരസ്കരിക്കുന്ന സാവിത്രി, സത്യവന്റെ കഥയുടെ സാമ്യമാണിത്. ഇത് നാം അടുത്തതായി കാണുന്നു.